സ്ട്രോങ് റൂം സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു
കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വോട്ടിംഗ് മെഷീനുകളുടെയും അനുബന്ധ സാമഗ്രികളുടെയും സൂക്ഷിപ്പ് വിതരണ കേന്ദ്രങ്ങളുടെ (സ്ട്രോങ് റൂം) സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, കാസർഗോഡ് ജില്ലാ കലക്ടർ കെ ഇമ്പശേഖർ, കണ്ണൂർ അസിസ്റ്റന്റ് കലക്ടർ അനൂപ് ഗാർഗ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകൾ സന്ദർശിച്ചത്. കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ മാടായി ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ, പയ്യന്നൂർ നിയോജക മണ്ഡലത്തിലെ എ കെ എ എസ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽപ്പെട്ട തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ടാഗോർ വിദ്യാനികേതൻ ജി വി എച്ച് എസ് എസ്, ഇരിക്കൂർ നിയോജക മണ്ഡലത്തിലെ കുറുമാത്തൂർ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എന്നീ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.കണ്ണൂർ ഇ ആർ ഒ പ്രമോദ് പി ലാസറസ്, തളിപ്പറമ്പ് ഇ ആർ ഒ കലാ ഭാസ്കർ, പയ്യന്നൂർ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ സിറോഷ് പി ജോൺ, തളിപ്പറമ്പ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എ എസ് ഷിറാസ്, ഇരിക്കൂർ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ടി എം അജയകുമാർ, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.