ക്രെഡിറ്റ് കാർഡ് പുതുക്കാനെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ്

കണ്ണൂർ: ക്രെഡിറ്റ് കാർഡ് പുതുക്കാനെ ന്ന പേരിലുള്ള ഓൺലൈൻ തട്ടിപ്പിൽ 23,649 രൂപ നഷ്ടമായതായി പരാതി. ക്രെഡിറ്റ് കാർഡ് എക്സിക്യുട്ടീവെന്ന് പറഞ്ഞ് വിളിച്ച് കാർഡ് പുതുക്കാൻ വാട്സാപ്പിൽ ലിങ്ക് നൽകിയായിരുന്നു തട്ടിപ്പ്. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ പരാതിക്കാരൻ്റെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടു. സൈബർ പൊലീസിൽ പരാതി നൽകി.