Latestകണ്ണൂര്‍

വടകരയില്‍ അധിക സേനയെ വിന്യസിക്കും; പ്രശ്‌നബാധിത പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷ

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വടകരയിൽ അധിക സേനയെ വിന്യസിയ്ക്കും. ക്യൂ.ആർ.ടി. സംഘം എന്തു സാഹചര്യവും നേരിടാൻ സജ്ജമെന്ന് ജില്ലാ കളക്ടർ മാധ്യമങ്ങളെ അറിയിച്ചു.

വിജയാഹ്ളാദം ഏഴുമണിയ്ക്ക് അവസാനിപ്പിയ്ക്കാനാണ് നിലവിലെ ധാരണ. വിജയിക്കുന്ന സ്ഥാനാർഥികൾ മുൻകൂർ അറിയിച്ച് ആഹ്ളാദപ്രകടനം നടത്തണം. കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങൾ പ്രശ്നബാധിത പ്രദേശങ്ങളാണ്. ഇവിടങ്ങളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. സ്ഥാനാർഥിയ്ക്ക് ഒഴികെ വാഹന ജാഥയ്ക്ക് അനുമതിയില്ല.