ലോക രക്തദാന ദിനത്തിന്റെ ഭാഗമായി രക്തദാനം നടത്തി.

തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലും – KCEU തലശ്ശേരി
കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ യൂണിറ്റും, സംയുക്തമായി തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാനം നടത്തി.

രക്തദാന ചടങ്ങ് ആശുപത്രി വൈസ് പ്രസിഡന്റ് ടി.സുധീർ ഉദ്‌ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ പി.പ്രശാന്ത് അധ്യക്ഷനായി. ചടങ്ങിൽ രക്തദനനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് IMA മുൻ പ്രസിഡന്റും തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ ഗൈനക്കോളജിസ്റ്റുമായ ഡോ: മിനി ബാലകൃഷ്ണൻ സംസാരിച്ചു. KCEU യൂണിറ്റ് പ്രസിഡന്റ് സി.കെ.ഷിദിൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ആശുപത്രി PRO നിജിൽ.സി സ്വാഗതവും KCEU യൂണിറ്റ് ട്രഷറർ കെ.ഷാജി നന്ദിയും പറഞ്ഞു.

രക്തദാന ദിനത്തിന്റെ ഭാഗമായി ആശുപത്രി ജീനക്കാരും, ഡോക്ടർമാരും, കോ-ഓപ്പറേറ്റിവ് ഇന്സ്ടിട്യൂറ്റ് ഓഫ് ഹെൽത്ത് സയൻസിലെ വിദ്യാർത്ഥികളും, പൊതുജനങ്ങളും രക്തദാനം നടത്തി.