വിദ്യാർഥിനി ബസില്‍ കുഴഞ്ഞു വീണുമരിച്ചു.

വിദ്യാർഥിനി ബസില്‍ കുഴഞ്ഞു വീണുമരിച്ചു.

പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുല്‍ സി.ടി.ഷസിയ (19) ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാർഥിനിയാണ്.

ശനിയാഴ്ച രാവിലെ കോളജ് ബസില്‍ കയറിയതിനു പിന്നാലെ കിച്ചേരിയില്‍ വച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കണ്ണൂർ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ മെഡിക്കല്‍ കോളജ് മോർച്ചറിയില്‍.