കൂത്തുപ്പറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീൽ ബോംബുകൾ പോലീസ് കണ്ടെത്തി

കണ്ണൂർ: കൂത്തുപ്പറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപ്പറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് വഴിയരികിലെ പറമ്പിൽനിന്ന് രണ്ടു ബോംബുകൾ കണ്ടെത്തിയത്. ഇവ ഉ​ഗ്രശേഷിയുള്ളവയാണെന്ന് പോലീസ് അറിയിച്ചു. കിണറ്റിന്റവിട ആമ്പിലാട് റോഡിന് സമീപമാണ് സംഭവം.എരഞ്ഞോളി സംഭവത്തിന് പിന്നാലെ ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. കൂത്തുപ്പറമ്പ്, തലശ്ശേരി, മാഹി, മട്ടന്നൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും തിരച്ചിൽ. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുൾപ്പെടെ അഞ്ച് ബോംബ് സ്ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതിനിടെയാണ് ഇപ്പോൾ ബോംബ് കണ്ടെത്തിയിരിക്കുന്നത്.