ലക്ഷ്യ സ്വയം സംഘം നണിയൂരിന്റെ വാർഷിക ജനറൽ ബോഡിയോഗവും SSLC,PLUS2 ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനയോഗവും നടന്നു

ലക്ഷ്യ സ്വയം സംഘം നണിയൂരിന്റെ വാർഷിക ജനറൽ ബോഡിയോഗവും SSLC,PLUS2 ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനയോഗവും നണിയുർ എ.എൽ.പി.സൃകൂളിൽ വച്ചു നടന്നു.
സംഘംപ്രസിഡണ്ട് രനിൽ രഘുനാഥിന്റെ അധ്യക്ഷതയിൽ പയ്യന്നൂർ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ. എം രാജീവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മയക്കു മരുന്നിനെതിരായ ബോധവൽകരണ ക്ളാസോടെ പരിപാടി ഉദ്ഘാനം ചെയ്തു.
കൊളച്ചേരി പഞ്ചായാത്ത് ആരോഗ്യ ,വിദ്യാഭ്യാസ കാര്യ അധ്യക്ഷൻ ശ്രീ കെ. ബാലസുബ്രമഹ്ണൻ,വാർഡ് മെമ്പർ ശ്രീ. കെ.പി. നാരായണൻ എന്നിവർപരിപാടിക്ക് ആശംസകൾ നേർന്നും വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തും സംസാരിച്ചു.
രജിത്ത്.എ.വി. സ്വാഗതവും ഭാസ്കരൻ പി.നണിയൂർ. നന്ദിയുംപറഞ്ഞു.
പുതിയ വർഷത്തെ സംഘം ഭാരവാഹികളായി പ്രദീപൻ. ആർ. പ്രസിഡണ്ട്,വിജേഷ് നണിയുർ സെക്രട്ടറി,രജിത്ത്.എ.വി.ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.