പയ്യന്നൂരിൽ മഴക്കെടുതിയിൽ വീട് തകർന്നു

കണ്ണൂർ: പയ്യന്നൂരിൽ മഴക്കെടുതിയിൽ വീട് തകർന്നു.
പയ്യന്നൂർ കണ്ടങ്കാളിയിലെ
പടിഞ്ഞാറപുരയിൽ തങ്കമണി (55) യുടെ ഓടിട്ട വീടാണ് തകർന്നത്.ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പാൾ തങ്കമണിയും രണ്ട് മക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങി കിടക്കുകയായിരുന്നു. വീട്ടിലെ ഉപകരണങ്ങളടുക്കം നശിച്ചിട്ടുണ്ട്.