പൊട്ടി വീണ വൈദ്യൂതിക്കമ്പിയിൽ നിന്ന് ഷോക്കെറ്റ്‌ പശു ചത്തു

തളിപ്പറമ്പ്: പൊട്ടി വീണ വൈദ്യൂതിക്കമ്പിയിൽ നിന്ന് ഷോക്കെറ്റ്‌ പശു ചത്തു.തലോറ പേക്കാട്ട് വയലിലെ വയലപ്ര രാഘവൻ നമ്പ്യാരുടെ പശുവാണ് ഷോക്കേറ്റ് ചത്തത്.ഇന്നലെ രാവിലെ പശുവിനെ മേയ്ക്കാൻ വയലിലൂടെ നടക്കുമ്പോഴാണ് ഷോക്കേറ്റത്. പെട്ടെന്ന് പശു ചെരിഞ്ഞു വീഴുന്നത് കണ്ട് പശുവിനെ തൊട്ടതിനാൽ ഉടമ രാഘവനും (74) ഷോക്കറ്റ് പരിക്ക് പറ്റി. രാഘവനെ തളിപറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശബ്ദം കേട്ട് എത്തിയ സമീപവാസി കെ. ജയനാണ് രക്ഷാപ്രവർത്തനം നടത്തി രാഘവൻ നമ്പ്യാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.