പഴശ്ശി ഡാമിൻ്റെഷട്ടറുകൾ തുറന്നു
മട്ടന്നൂർ: കനത്ത മഴയിൽ നീരൊഴുക്ക് ക്രമാതീതമായി ഉയർന്നതോടെ പഴശ്ശി ഡാമിൻ്റെ 16 ഷട്ടറുകൾ തുറന്ന് അധിക വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കി തുടങ്ങി. എട്ട് ഷട്ടറുകൾ പൂർണമായും ബാക്കിയുള്ളവ ഒരു മീറ്റർ ഉയർത്തിയുമാണ് നിലവിൽ വെള്ളമൊഴുക്കുന്നത്.
രണ്ട് ദിവസമായി കുടകിലും അതിർത്തി വനങ്ങൾ ഉൾപ്പെടുന്ന പഴശ്ശിയുടെ വൃഷ്ടി പ്രദേശങ്ങളിലും മഴ കനത്തതോടെ ഡാമിലേക്ക് കനത്ത നീരൊഴുക്കുണ്ടായി. സെക്കൻഡിൽ 1500 ക്യുബിക് മീറ്റർ വെള്ളമാണ് ഡാമിലെത്തുന്നത്. ഷട്ടറുകൾ വഴി സെക്കൻഡിൽ 1460 ക്യുബിക് വെള്ളമാണിപ്പോൾ തുറന്ന് വിടുന്നത്.