പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളതും ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് കൈപ്പറ്റുന്നതുമായ സർക്കാർ, എയ്‌ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂ‌ളുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ താഴെയാകണം.
അർഹതയുള്ള വിദ്യാർഥികൾ ജാതി, വരുമാന, ഭിന്നശേഷി (ബാധകമെങ്കിൽ), ഹോസ്റ്റൽ ഇൻമേറ്റ് (ബാധകമെങ്കിൽ) സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപന മേധാവിക്ക് ഫെബ്രുവരി 28-നകം അപേക്ഷ സമർപ്പിക്കണം. ഫോൺ 0497 2700596.