ഷൊർണൂർ-കണ്ണൂർ തീവണ്ടി മൂന്ന് മാസത്തേക്ക് നീട്ടി

കണ്ണൂർ : യാത്രാത്തിരക്ക് കുറയ്ക്കാൻ ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ ഓടിക്കുന്ന പുതിയ തീവണ്ടി മൂന്ന് മാസത്തേക്ക് കൂടി നീട്ടി.

ഒക്ടോബർ 31 വരെയാണ് നീട്ടിയത്‌. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവിറക്കി. പയ്യോളിയിൽ സ്റ്റോപ്പും അനുവദിച്ചു.

ഷൊർണൂർ -കണ്ണൂർ വണ്ടി (06031) ആദ്യം ജൂലായ് രണ്ട് മുതൽ 31 വരെയാണ് പ്രഖ്യാപിച്ചത്. ഇത് ഒക്ടോബർ 30 വരെയും കണ്ണൂർ- ഷൊർണൂർ വണ്ടി (06032) ഒക്ടോബർ 31 വരെയും ഓടിക്കും.

ഓടുന്ന ദിവസങ്ങൾക്ക് മാറ്റമില്ല. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരേക്കും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഷൊർണൂരേക്കും സർവീസ് നടത്തും.