തൊഴിൽ മികവിന്സ്വർണ്ണ പതക്കംനൽകി അനുമോദിച്ചു..

തലശ്ശേരി: കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ്
എൻ.ടി. ടി. എഫ് തലശ്ശേരിയുമായി സഹകരിച്ച് പാലക്കാട് വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന സർക്കാർ കമ്മ്യൂണിറ്റി കോളേജിൽ നിന്നും ക്യാമ്പസ് സെലക്ഷൻ വഴി ജോലി നേടിയ
അനൂപ് സി, രാഹുൽ കെ എന്നിവരെ സ്വർണ്ണ പതക്കം നൽകി അനുമോദിച്ചു.

2022 – 23 വർഷത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രിസിഷൻ മെഷിനിസ്റ്റ് കോഴ്സ് പൂർത്തീകരിച്ച് കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന
എസ്.എൻ ടൂളിംഗ് കമ്പനിയിൽ മെഷിനി സ്റ്റായാണ് ഇരുവരും ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ഒരു വർഷത്തെ തൊഴിൽ മികവും അർപ്പണബോധവും പരിഗണിച്ചാണ് കമ്പനി ജനറൽ മാനേജർ
തിരുനാവകരസ് അനുമോദിച്ചത്.
പാലയാട് അസാപ് എൻ.ടി ടി. എഫ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ എൻ ടി. ടി.എഫ് പ്രിൻസിപ്പൾ ആർ. അയ്യപ്പൻ സ്വർണ്ണ പതക്കം കൈമാറി. രാധാകൃഷ്ണൻ വി കെ അദ്ധ്യക്ഷത വഹിച്ചു. രൺധീർ എ,നിഖിൽ സി. രവീന്ദ്രൻ, എസ് പ്രമോദ് ,
ഷീമ പി.പി. എന്നിവർ സംസാരിച്ചു. വികാസ് പലേരി സ്വാഗതം പറഞ്ഞു.