തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽമെഗാ സർജറി ക്യാമ്പ്

വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ നിരക്കിൽ മെഗാ സർജറി ക്യാമ്പുമായി
തലശ്ശേരി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റൽ .

ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
2024 ആഗസ്റ്റ് 1 മുതൽ 7 വരെ ക്യാമ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം.

ജനറൽ സർജറി, ലേസർ സർജറി, അസ്ഥിരോഗ വിഭാഗം, ഗൈനക്കോളജി, ഇ.എൻ.ടി തുടങ്ങിയ വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് മെഗാ സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട ശസ്ത്രക്രിയകൾ പ്രസ്തുത ക്യാമ്പ് വഴി സൗജന്യ നിരക്കിൽ നൽകും. ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തു വരുന്ന രോഗികളെ ഡോക്ടർമാർ സൗജന്യമായി പരിശോധിക്കുകയും സർജറി ആവശ്യമായി വരികയാണെങ്കിൽ 2024 സെപ്‌റ്റംബർ 30 ന് മുൻപായി സൗജന്യ നിരക്കിൽ ആശുപത്രിയിൽ നിന്നും ശസ്ത്രക്രിയ നടത്താവുന്നതുമാണ്.

ജനറൽ സർജറി & ലേസർ സർജറി വിഭാഗത്തിൽ ഫിസ്റ്റുല, പൈൽസ്, ഹെർണിയ, അപ്പെന്റിസെക്റ്റമി, ഹൈഡ്രോസിൽ, ഫിഷർ, പൈലോ നീഡൽ സൈനസ്, വെരികോസ് വെയിൻ മുതലായ സർജറികളും,

ഗൈനക്കോളജി വിഭാഗത്തിൽ ഡി & സി, ഹിസ്‌ട്രോസ്കോപ്പി, പാപ്പ് സ്മിയർ സൈറ്റോളജി, ഡയഗണോസ്റ്റിക് ലാപ്രോസ്കോപ്പി, ലാപ്രോസ്കോപ്പിക് സ്റ്റെറിലൈസേഷൻ, ഹിസ്ട്രക്റ്റമി സർജറികൾ ,

ഇ.എൻ.ടി വിഭാഗത്തിൽ സെപ്റ്റോപ്ലാസ്റ്റി, ടോൺസിലക്റ്റമി, ഡി.എൽ.സ്കോപ്പി, ഈസൊഫഗോസ്‌കോപ്പി, , അഡിനോയിഡക്ടമി, ഫെസ്സ്, ടിംബനോപ്ലാസ്റ്റി, നേസൽ എൻഡോസ്കോപ്പി, ഡി.ൽ സ്‌കോപ്പി, എം.എൽ.എസ് തുടങ്ങിയ ശാസ്ത്രക്രികളും ടെസ്റ്റുകളും,

അസ്ഥിരോഗ വിഭാഗത്തിൽ, മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ, ഇടുപ്പെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയ, സി.ടി.എസ് റിലീഫ്, എക്സിഷൻ ട്യൂമർ ഗാംഗ്ലിയോൺ തുടങ്ങിയ ശാസ്ത്രകയികൾ ആണ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

സൗജന്യ നിരക്കിലായിരിക്കും സർജറികൾ ക്യാമ്പ് വഴി ചെയ്യുക കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർമാർ നിർദേശിക്കുന്നത് പ്രകാരം ആവശ്യമായി വരികയാണെങ്കിൽ ലാബ് ടെസ്റ്റ്, അൾട്രാ സൗണ്ട്, എക്സ് റേ, സി.ടി.സ്കാൻ, എം.ആർ.ഐ, എന്നിവ 50% ഡിസ്‌കൗണ്ട് നിരക്കിൽ നല്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക:
☎ 0490 2340000
📱7594870003