കെ.എസ്സ്.എസ്സ്.പി.യു. കൺവെൻഷൻ നടത്തി

കുറ്റ്യാട്ടൂർ:
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റിന്റെ ആഭി മുഖ്യത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.പത്മനാഭൻ മാസ്റ്റരുടെ അധ്യക്ഷതയിൽ ചട്ടുകപ്പാറ സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി സംസ്ഥാന കമ്മറ്റി അംഗം കെ.ടി.കത്രിക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. സി.ബാലഗോപാലൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മയ്യിൽ ബ്ലോക്ക്സി ക്ര ട്ടറി സി.പത്മനാഭൻ, ബ്ലോക്ക്‌പ്രതിനിധി എം.വി.ഇബ്രാഹിം കുട്ടി, പി.പി.രാഘവൻ സ്റ്റർ, വി. മനോമോഹനൻ മാസ്റ്റർ, സി.രാമകൃഷ്ണൻ മാസ്റ്റർ, കെ.വി വിജയൻ നമ്പ്യാർ, വി. രമാദേവി ടീച്ചർ, പി. കുട്ടികൃഷ്ണൻ , കെ.വി. സരസ്വതി ടീച്ചർ, എന്നിവർ ആശംസകൾ നേർന്നു. എം.ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും കെ.വി.ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.