കണ്ണൂർ കളക്ട്രേറ്റ് മാർച്ചിനിടെ സംഘർഷം, യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറുകയും മുടിയിൽ പോലീസ് ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്ന് ആരോപണം

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കണ്ണൂർ കളക്ട്രേറ്റ് മാർച്ചിനിടെ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ വസ്ത്രം വലിച്ചുകീറുകയും മുടിയിൽ പോലീസ് ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്ന് ആരോപണമുണ്ട്. യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് സെക്രട്ടറി റിയാ നാരായണനെതിരെയായിരുന്നു പോലീസിൻ്റെ അതിക്രമം.

പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. മുടിയിൽ ചവിട്ടി നിൽക്കുന്നുവെന്നും വസ്ത്രം കീറിയെന്നും പ്രവർത്തക വിളിച്ച് പറഞ്ഞെങ്കിലും പോലീസ് ഗൗനിച്ചില്ല. അതിരൂക്ഷമായ വിമർശനമാണ് പോലീസിനെതിരെ പ്രവർത്തകർ ഉന്നയിക്കുന്നത്.