തലശ്ശേരിയിൽ കാണുന്നിടത്ത് മൂത്രമൊഴിച്ചാൽ 500 രൂപ പിഴയീടാക്കും
തലശ്ശേരി : നഗരസഭാപരിധിയിലെ പൊതു ഇടങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നവർക്കെതിരേ പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. നഗരസഭയെ വെളിയിട മലമൂത്ര വിസർജനമുക്ത നഗരസഭയായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യുന്ന ആളുകൾക്കെതിരേ 500 രൂപ പിഴയുൾപ്പെടെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.