സർവകലാശാല വാർത്തകൾ
▫️നവംബർ 19-ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷ 22-ന് നടക്കുന്ന വിധം പുന:ക്രമീകരിച്ചു. പരീക്ഷ സമയത്തിൽ മാറ്റമില്ല.
▫️ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ്, തളിപ്പറമ്പ് (കില) യിലെ നാലാം സെമസ്റ്റർ എം എ പബ്ലിക് പോളിസി ആൻഡ് ഡിവലപ്പ്മെന്റ്, ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ്, സോഷ്യൽ ഓൺട്രപ്രനേഷിപ്പ് ആൻഡ് ഡിവലപ്പ്മെന്റ് ഏപ്രിൽ 2024 (2022 പ്രവേശനം) പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ വെബ്സൈറ്റിൽ.
▫️മൂന്നാം വർഷ ബി എ, ബി എ അഫ്സൽ ഉൽ ഉലമ, ബി കോം, ബി ബി എ (വിദൂര വിദ്യാഭ്യാസം സപ്ലിമെന്ററി 2018, 2019 പ്രവേശനം) മാർച്ച് 2024 പരീക്ഷ ഫലം വെബ്സൈറ്റിൽ.
പുന:പരിശോധന, സൂക്ഷ്മ പരിശോധന, പകർപ്പ് എന്നിവക്കുള്ള ഓൺലൈൻ അപേക്ഷകൾ 29 വരെ സ്വീകരിക്കും. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കുക.
▫️മൂന്നാം സെമസ്റ്റർ (റഗുലര്‍, സപ്ലിമെൻ്ററി), നവംബര്‍ 2024 ൻ്റെ ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് പ്രായോഗിക പരീക്ഷകള്‍ നവംബര്‍ 20, 21, 28, 29, ഡിസംബർ രണ്ട് തീയതികളിലും ബി എസ് സി ഹോട്ടല്‍ മാനേജ്മെൻ്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ് പ്രായോഗിക പരീക്ഷകള്‍ നവംബർ 20, 25 എന്നീ തീയതികളിലും ബി എസ് സി ഫുഡ് ടെക്നോളജി പ്രായോഗിക പരീക്ഷകള്‍ നവംബർ 25, 28 തീയതികളിലും അതത് കോളേജുകളില്‍ നടത്തും. ടൈം ടേബിൾ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്തവർ കോളേജുമായി ബന്ധപ്പെടുക.
▫️വിവിധ കാംപസുകളിലായുള്ള അഞ്ച് ലിഫ്റ്റുകളുടെ വാർഷിക അറ്റകുറ്റപ്പണി കരാറിനായുള്ള (എ എം സി) എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് സമർപ്പിക്കേണ്ട സമയപരിധി നവംബർ 25 -ന് വൈകിട്ട് നാല് വരെ നീട്ടി. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
▫️സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ, കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ മൂന്ന്. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.