ധർമ്മശാല – ചെറുകുന്ന് റൂട്ടിൽ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി നടന്നുവന്ന ബസ് സമരം പിൻവലിച്ചു

തളിപ്പറമ്പ് ധർമ്മശാല അഞ്ചാം പീടിക ചെറുകുന്ന് റൂട്ടിൽ കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി നടന്നുവന്ന ബസ് സമരം പിൻവലിച്ചു. കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അടച്ചിട്ട റോഡ് തുറക്കാനും ബസ്സുകൾക്ക് കടന്നുപോകാൻ സൗകര്യമുള്ള അടിപ്പാത നിർമ്മിക്കും എന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ബസ് കോപ്പറേറ്റേഴ്സ് വെൽഫെയർ അസോസിയേഷനും സംയുക്ത ട്രേഡ് യൂണിയനും തൽക്കാലത്തേക്ക് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.