തളിപ്പറമ്പ് പൂവത്ത് ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

തളിപ്പറമ്പ്: ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൂവ്വം എസ്.ബി.ഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് വെട്ടേറ്റത്. ഭര്‍ത്താവിനെ പോലീസ് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍
കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും
പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു.

കുടുംബ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ കാര്‍ വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്.