Latestകണ്ണൂര്‍

മട്ടന്നൂരിൽ വൻ ലഹരി വേട്ട, പോലീസ് പിടിച്ചെടുത്തത് 300 ഗ്രാം ഹാഷിഷ് ഓയിൽ

മട്ടന്നൂരിൽ വൻ ലഹരി വേട്ട. ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന പയ്യപ്പറമ്പ് സ്വദേശിയുടെ കയ്യിൽ നിന്നും നിന്നും 300 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ചെറിയ ഹോമിയോ ഗുളികയുടെ ബോട്ടിലിൽ കൊണ്ടുവന്ന ലഹരി പിടികൂടിയത്.

കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.