പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികൾ ഓടിച്ച കാര്‍ മറിഞ്ഞ് അപകടം

കണ്ണൂര്‍: കനാലിലേക്ക് കാര്‍ മറിഞ്ഞ് അപകടം. മട്ടന്നൂര്‍ തെളുപ്പ് കനാലിലേക്കാണ് വാഹനം മറിഞ്ഞത്. നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളാണ് വാഹനം ഓടിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കണ്ണൂര്‍ എകെജി ആശുപത്രിയിലേക്ക് മാറ്റി. ജ്യോതിഷ്, അഷ്‌ലിന്‍, ഹരിനന്ദ്, സായന്ത് എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.