അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് ആൺമക്കളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് ആൺമക്കളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാമ, മക്കളായ ശിവനന്ദ് (14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ ഇവരെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് മൂവരുടെയും മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.