ഡിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് തീയിട്ടു

പട്ടുവത്ത് ഡിസിസി ജനറൽ സെക്രട്ടറി രാജീവൻ കപ്പച്ചേരിയുടെ വീട് അടിച്ചു തകർത്തു തീയിട്ടു.

വീട് അക്രമിച്ച ശേഷം വീട്ടുവരാന്തയിൽ ഉണ്ടായിരുന്ന സോഫകൾക്ക് തീ ഇടുകയായിരുന്നു

സംഭവത്തിന് പിന്നിൽ സിപിഎമ്മുകാരാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പട്ടുവം ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രാജീവൻ