കണ്ണൂര്‍

പയ്യന്നൂരിൽ പട്ടാപകൽ കഴുത്തിൽ കത്തികാട്ടി സ്വർണ്ണ മാല കവർന്നു

പയ്യന്നൂർ അന്നൂർ കൊരവയലിലെ കുണ്ടത്തിൽ രവിയുടെ ഭാര്യ സാവിത്രിയുടെ കഴുത്തിലുള്ള രണ്ടെകാൽ പവൻ സ്വർണ്ണമാലയാണ് കവർന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെ വീടിൻ്റെ കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ട് സാവിത്രി വാതിൽ തുറന്ന ഉടൻ ഒരാൾ വീടിന്റെ അകത്ത് കയറി ,ഇവരെ തള്ളി താഴെയിടുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ശബ്ദിച്ചാൽ കൊന്നുകളയുമെന്ന് പറഞ്ഞ് സ്വർണ്ണ മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. വെള്ളമുണ്ടും ഷർട്ടും ധരിച്ച ഏകദേശം അമ്പത് വയസ് പ്രായം തോന്നിക്കുന്ന ആളാണ് മോഷണം നടത്തിയതെന്ന് സാവിത്രി പറഞ്ഞു