സംശയാസ്പദമായ സാഹചര്യത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ:സംശയാസ്പദമായ സാഹചര്യത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.താഴെ ചൊവ്വ തെഴുക്കില്‍ പീടികക്കടുത്തുള്ള അസ്റ ക്വാർട്ടേഴ്സില്‍ താമസിക്കുന്ന എസ്.കെ. സാരംഗാണ് (41) ആനയിടുക്കില്‍ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തായിരുന്ന സാരംഗ് രണ്ടു മാസം മുൻപാണ് നാട്ടിലെത്തിയത്.
നേരത്തെ ആദികടലായിയിലായിരുന്നു കുടുംബത്തോടൊപ്പംതാമസം. ഞായറാഴ്ച്ച രാത്രി പതിനൊന്നേ കാലിന് തെഴുക്കില്‍ പീടികയ്ക്കടുത്തു വെച്ചാണ് ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. പൊലിസ് സ്റ്റേഷനില്‍ കൊണ്ടു പെറ്റിക്കേസെടുത്ത് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
ഇതിനു ശേഷമാണ് കാണാതായത്. തിങ്കളാഴ്ച്ച രാവിലെയാണ് മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്. ബല്‍ ദാസ് – സുജാത ദമ്ബതികളുടെ മകനാണ്. ഭാര്യ: ശ്വേത ‘മക്കള്‍: അമാൻ , നോറ. സഹോദരൻ: സ്വരൂപ് ‘ഗള്‍ഫില്‍ മെക്കാനിക്കല്‍ എൻജിനിയറായി ജോലി ചെയ്തു വരികയായിരുന്നു സാരംഗ്.
