ഭർത്താവിൻ്റെ നാൽപ്പതാംദിന മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ ഭാര്യ തൂങ്ങിമരിച്ചു
തളിപ്പറമ്പ്: ഭർത്താവിൻ്റെ നാൽപ്പതാംദിന മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ ഭാര്യ തൂങ്ങിമരിച്ചു.പൂമംഗലം എ.കെ.ജി സെൻ്ററിന് സമീപത്തെ പുതിയപുരയിൽ പി.രാധ(55)ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 6.30 നാണ് ഇവരെ ബാത്ത്റൂമിലെ സീലിംഗ് ഹുക്കിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഭർത്താവ് പവിത്രൻ മരണപ്പെട്ടതിന് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്നു രാധ.മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനാൽ ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തിയിരുന്നു.അതിനിടെയാണ് ഇവർ ജീവനൊടുക്കിയത്.മക്കൾ: സരീഷ്, സജിന.മരുമക്കൾ: വിനീഷ് (കൂവോട്), ഹരിത(മാതമംഗലം). ശവസംസ്ക്കാരം ഇന്ന് ഉച്ചക്ക് 2.30 ന്.
