Latestകണ്ണൂര്‍

കല്യാശേരി മണ്ഡലത്തിൽ രണ്ട് ആധുനിക സ്റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ആഗസ്ത് 21 ന് മന്ത്രി വി അബ്ദു റഹിമാൻ നിർവ്വഹിക്കും. ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും

മാടായി ഗവ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ അധീനതയിലുള്ള പാളയം ഗ്രൗണ്ടിൽ ആധുനിക സ്റ്റേഡിയം നിർമ്മിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ആഗസ്ത് 21 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കായികവും ന്യൂനപക്ഷ ക്ഷേമവും വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ നിർവ്വഹിക്കും. ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും.

1.50 കോടി രൂപയാണ് ബജറ്റിൽ സ്റ്റേഡിയം നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അനുവദിച്ചത്.
ഗ്രൗണ്ട് നവീകരത്തിന്റെ ഭാഗമായി മൈതാനത്തെ ഉന്നത നിലവാരത്തിൽ ഉയർത്തുകയും, ത്രിലെവൽ സ്റ്റെപ്പ് ഗ്യാലറി, ഫെൻസിംഗ്, ഡ്രൈയിനേജ് സംവിധാനം, ലോഗ് ജംപ് പിറ്റ്, ശുചീമുറി എന്നീ സംവിധാനങ്ങളും ഒരുക്കും. സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.

ചെറുകുന്ന് ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ആധുനിക സ്റ്റേഡിയം നിർമ്മിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 21 ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കായികവും ന്യൂനപക്ഷ ക്ഷേമവും വകുപ്പ് മന്ത്രി വി അബ്ദു റഹിമാൻ നിർവ്വഹിക്കും. ചടങ്ങിൽ
എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും.

ഗ്രൗണ്ട് നവീകരണത്തിന് സംസ്ഥാന ബജറ്റിൽ 1.50 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.

പദ്ധതിയുടെ ഭാഗമായി മൈതാനത്തെ ഉന്നത നിലവാരത്തിൽ ഉയർത്തുകയും, സ്റ്റെപ്പ് ഗ്യാലറി, ഫെൻസിംഗ്, ഡ്രൈയിനേജ് സംവിധാനം, ശുചീമുറി എന്നീ സംവിധാനങ്ങൾ ഒരുക്കും. സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്

ഗ്രൗണ്ട്
നവീകരണത്തോടെ കായിക രംഗത്ത് ഏറെ പ്രതീക്ഷകൾ നൽകാൻ സാധിക്കുമെന്നും കായികപ്രേമികളുടെ ചിരകാല സ്വപ്നമാണ് ചെറുകുന്ന് ഗ്രൗണ്ട് നവീകരണത്തോടെ സാധ്യമാകുന്നതെന്നും എം വിജിൻ എം എൽ എ പറഞ്ഞു.

Follow this link to join my WhatsApp group: https://chat.whatsapp.com/GZj7Hr2w7l19Bv4aqDG0ur?mode=ac_t