Latestകണ്ണൂര്‍

കെട്ടിടത്തിന് മുകളില്‍ വെല്‍ഡിങ്‌ ജോലി ചെയ്യുന്നതിനിടയില്‍ താഴെ വീണ് കണ്ണൂർ സ്വദേശി മരിച്ചു

കണ്ണൂർ : കെട്ടിടത്തിന് മുകളില്‍ വെല്‍ഡിങ്‌ ജോലി ചെയ്യുന്നതിനിടയില്‍ താഴെ വീണ് കണ്ണൂർ സ്വദേശി മരണമടഞ്ഞു. കണ്ണൂർ ജില്ലയില്‍ മൊട്ടമ്മല്‍ പരേതനായ ഗോപാലൻ, കാർത്യായനി ദമ്ബതികളുടെ മകൻ സതീശൻ (57) ആണ് മരണമടഞ്ഞത്.

അല്‍ഖർജ് സഹനയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ വെല്‍ഡിങ്‌ ജോലികള്‍ ചെയ്യുന്നതിനിടെ കാല്‍ തെന്നി താഴെ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റതായി സഹപ്രവർത്തകർ അറിയിച്ചു.

കഴിഞ്ഞ 30 വർഷമായി അല്‍ഖർജിലെ സഹനയില്‍ വെല്‍ഡിങ് വർക്ക്‌ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്ന സതീശൻ കേളി കലാസാംസ്കാരികവേദി അല്‍ഖർജ് ഏരിയ സഹന യൂണിറ്റ് പ്രസിഡന്റുമായിരുന്നു.