പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി പാകംചെയ്ത് കഴിച്ചു; കണ്ണൂരില്‍ രണ്ടുപേര്‍ പിടിയില്‍
കണ്ണൂർ: പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി പാകംചെയ്ത് കഴിച്ച രണ്ടുപേരെ വനംവകുപ്പ് പിടികൂടി. മാതമംഗലം മുണ്ടപ്രം സ്വദേശികളായ ഉറുമ്ബില്‍ ഹൗസില്‍ യു.പ്രമോദ്(40), ചന്ദനംചേരി ഹൗസില്‍ സി. ബിനീഷ് (37) എന്നിവരാണ് പിടിയിലായത്.
പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാംവാർഡിലെ വീട്ടുപരിസരത്തുവെച്ചാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പെരുമ്ബാമ്ബിനെ കൊന്ന് ഇറച്ചി പാകംചെയ്ത് കഴിക്കുകയായിരുന്നു രണ്ടുപേരും. വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ജീവിയാണ് പെരുമ്ബാമ്ബ്.
