Latestകണ്ണൂര്‍

തൃക്കരിപ്പൂര്‍ വലിയപറമ്പയില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

തൃക്കരിപ്പൂര്‍ :തൃക്കരിപ്പൂര്‍ വലിയപറമ്പയില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു.വലിയപറമ്ബ ബീരാൻ കടവില്‍ നിസാർ- സമീറ ദമ്ബതികളുടെ മകൻ മുഹമ്മദ് (13) ആണ് മരിച്ചത്. ഇളമ്ബച്ചി ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്.ശനിയാഴ്ച രാവിലെ 12 ഓടെ കവ്വായി കായലില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കായല്‍ അടിത്തട്ടിലെ ചുഴിയില്‍ അകപ്പെട്ടു പോവുകയായിരുന്നു. തൃക്കരിപ്പൂരില്‍ നിന്നും ഫയർഫോഴ്‌സ് എത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല