ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
കക്കാട് കുഞ്ഞിപ്പള്ളി പെട്രോള്‍ പമ്ബിന് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിക്കാനിടയായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്.അത്താഴക്കുന്ന് അരുംഭാഗം തഖ്വ പള്ളിക്ക് സമീപം കെ.പി. ഹൗസില്‍ കെ.പി.റഷീദ (65) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലിനാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറില്‍ എതിരെ നിന്നു വന്ന ബസിടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ റഷീദയെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: പരേതനായ വി.സി.ഇസ്മായില്‍
