Latestകേരളം

മട്ടന്നൂരില്‍ പതിമൂന്നുകാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

മട്ടന്നൂരില്‍ പതിമൂന്നുകാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. വളോര ബൈത്തുല്‍ നഫീസയില്‍ ചൂര്യോട്ട് അഷ്റഫിൻ്റെയും സാബിറയുടെയും മകള്‍ നഫീസത്തുല്‍ മിസിരിയ (13) ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴ് മണിയോടെ വീട്ടില്‍ കുഴഞ്ഞുവീണ മിസിരിയയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാവശ്ശേരി ഹൈസ്കൂളില്‍ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരങ്ങള്‍: സ്വാലിഹ, മുഹമ്മദ്.