Latestകണ്ണൂര്‍

കണ്ണൂരില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂരില്‍ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ഉളിക്കല്‍ നെല്ലിക്കാംപൊയില്‍ സ്വദേശി അല്‍ഫോൻസ ജേക്കബ് (19) ആണ് മരിച്ചത്.ചെമ്ബേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിനിയാണ് മരിച്ചത്. കോളേജില്‍ ‌ കുഴഞ്ഞ് വീഴുകയായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.