കണ്ണൂർ പുതിയങ്ങാടിയില്‍ പാചക വാതകം ചോർന്ന് തീ പിടിച്ച് നാലുപേർക്ക് പൊള്ളലേറ്റു
കണ്ണൂർ പുതിയങ്ങാടിയില്‍ പാചക വാതകം ചോർന്ന് തീ പിടിച്ച് നാലുപേർക്ക് പൊള്ളലേറ്റു.രാത്രി പാചകം ചെയ്ത ശേഷം ഗ്യാസ് അടുപ്പ് ഓഫാക്കാൻ മറന്നതാണ് അപകട കാരണം. ഇതറിയാതെ രാവിലെ ലൈറ്റർ കത്തിച്ചപ്പോള്‍ തീപടർന്ന് പിടിച്ച് പൊള്ളലേല്‍ക്കുകയായിരുന്നു.
ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പുതിയങ്ങാടി കടപ്പുറത്ത് വാടക ക്വാർട്ടേഴ്സില്‍ താമസിക്കുന്ന ഒഡീഷ കുർദ് സ്വദേശികളായ ശിവ ബഹറ, നിഘം ബഹ്റ, സുഭാഷ് ബഹ്റ, ജിതേന്ദ്ര ബഹ്റ എന്നിവർക്കാണ് പൊള്ളലേറ്റത്. നാലുപേരെയും കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിവ ബഹറ, നിഘം ബഹ്റ എന്നിവരുടെ നില ഗുരുതരമാണ്
