പിണങ്ങി കഴിയുകയായിരുന്ന ഭാര്യ ഭർത്താവിന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചു
തളിപ്പറമ്പ് . വർഷങ്ങളായി പിണങ്ങി കഴിയുകയായിരുന്ന ഭാര്യ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന 66കാരനായ ഭർത്താവിന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചു. കൂവേരി പൊറത്തെട്ടി തിരിക്കൽ സ്വദേശിയായ 66കാരനാണ് സാരമായി പൊള്ളലേറ്റത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പിണങ്ങി കഴിയുന്ന ഭാര്യക്കെതിരെ കേസെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. വർഷങ്ങളായി പിണങ്ങി വീട്ടിൽ ഒപ്പം കഴിയുന്ന ഭാര്യ മുറിയിൽ കിടക്കുകയായിരുന്ന പരാതിക്കാരന്റെദേഹത്ത്തിളച്ച വെള്ളമൊഴിച്ചു പൊള്ളിക്കുകയായിരുന്നുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.