Latestകണ്ണൂര്‍

അക്ഷയ സംരംഭകരാകാന്‍ അവസരം കണ്ണൂരിൽ 73 ലൊക്കേഷനുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ :സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സേവനദാതാക്കളായ അക്ഷയപദ്ധതി, കണ്ണൂര്‍ ജില്ലയിലെ 73 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നു. പൊതുവിഭാഗത്തില്‍ 65 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തില്‍ ആറും പട്ടിക വര്‍ഗ്ഗ വിഭാഗത്തിലേക്ക് രണ്ടും ലൊക്കേഷനിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവര്‍ക്ക് അപേക്ഷിക്കാം. (എല്ലാ വിഭാഗക്കാര്‍ക്കും ഈ പ്രായപരിധി ബാധകമാണ്) ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അടിസ്ഥാന യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകള്‍ക്കും വനിത, പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും സ്വന്തം/വാടക മുറി സൗകര്യമുള്ളവര്‍ക്കും വെയ്‌റ്റേജ് (അധിക മാര്‍ക്ക്) ലഭിക്കും. പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ, 750 രൂപ ഫീസ് സഹിതം https://lbsedp.lbscentre.in/akshaya26/ ല്‍ സമര്‍പ്പിക്കണം. എല്‍ ബി എസ് ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 0471 2560311, 312, വാട്‌സ് ആപ്പ്; 9400923669 ഇ-മെയില്‍: lbscentre@gmail.com