കണ്ണൂരിൽ ക്ലാസ് റൂമില്‍ വിദ്യാർഥിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനം
ക്ലാസ് റൂമില്‍ വിദ്യാർഥിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനം. കണ്ണൂർ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂളിലാണ് അക്രവിദ്യാർഥിയെ സഹപാഠി ക്രൂരമായി മർദ്ദിക്കുകയും എടുത്തെറിയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ദൃശ്യങ്ങളില്‍ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടുകയും മുഖത്തടിക്കുകയും തറയിലേക്ക് എടുത്തെറിയുകയും ചെയ്യുന്നുണ്ട്. മറ്റു കുട്ടികള്‍ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് ക്രൂരമർദനം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സ്കൂള്‍ അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് വിഷയം കൂടുതല്‍ ചർച്ചയായത്.
