കണ്ണൂരില്‍ തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു
കണ്ണൂർ.മയ്യില്‍ തെങ്ങുകയറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. മയില്‍ ഒറവയലിലെ നെക്കോത്ത് ചന്ദ്രന്‍ (മഞ്ചക്കണ്ടി-58) ആണ് മരിച്ചത്.ബുധൻ ഉച്ചയോടെ തെങ്ങുകയറ്റ ജോലി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കെ പി ശ്യാമള. മക്കള്‍: കെ പി ശരത് (ആര്‍മി), കെ പി ഷമല്‍.
