ആലക്കോട് നടുവില്‍ കഴിഞ്ഞ ദിവസം കാണാതായയാളെ മരിച്ച നിലയില്‍ കണ്ടെത്തി
നടുവില്‍ സ്വദേശിയായ വയോധികനെ റബ്ബർ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടുവില്‍ സ്വദേശി കെ.വി.ഗോപിനാഥന്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്ബില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ഗോപിനാഥനെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസില്‍ പരാതി നല്കി. പോലീസിന്റെ അന്വേഷണത്തിനിടെയാണ് വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് കുടിയാന്മല പോലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. കുടിയാന്മല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാവുകയുള്ളൂ.
