Latestകണ്ണൂര്‍

നോമ്പു തുറക്ക് ഭക്ഷണം കഴിക്കുന്നതിനിടെ ദുബൈയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

അവധിക്ക് നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി മലയാളി യുവാവ് ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാല്‍ സ്വദേശി ഫവാസ് ചമ്പാൻ ആണ് മരിച്ചത്.39 വയസായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കിയിരുന്നു.

വൈകിട്ട് ഇദ്ദേഹത്തെ എയർപോർട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഭാര്യാ സഹോദരൻ ഫ്ലാറ്റിലെത്തിയിരുന്നു. വിമാനത്താവളത്തിലേക്ക് പോകാനിരിക്കെ നോമ്പു തുറക്ക് ഭക്ഷണം കഴിക്കുന്നതിനിടെ മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആംബുലൻസില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പിതാവ്: ഇബ്രാഹീം. മാതാവ്: സുബൈദ. ഭാര്യ: ഫാത്തിമത്തുല്‍ സാദിയ. മകൻ: കെ.പി മുഹമ്മദ് ഫെസിൻ. സഹോദരങ്ങള്‍: ഫൈസല്‍, ഫായിസ.