തെയ്യം കെട്ടിനിടെ ചേരി തിരിഞ്ഞ് തമ്മിൽ തല്ലി നാട്ടുകാർ, അടി കിട്ടാതെ ഒഴിഞ്ഞ് പോകാൻ ശ്രമിച്ച് തെയ്യം കലാകാരൻ
മൊകേരി വള്ള്യാനയില്‍ തെയ്യത്തിനിടെ കൂട്ടത്തല്ല്. കൂത്തുപറമ്പ് മൊകേരി കൂടത്തില്‍ മടപ്പുരയില്‍ നടന്ന ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്.ഇതിനിടെ തെയ്യം കലാകാരനേയും പിടിച്ചുതള്ളി. ഉത്സവത്തില്‍ പൂതിത്തിറ നടക്കുന്നിടെയാണ് സംഘർഷമുണ്ടായത്.
ആളുകള്‍ക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് സംസാരിക്കുന്നതാണ് പൂതിത്തിറയുടെ സ്വഭാവം. ഇത് കാണാനായി ആളുകള്‍ തടിച്ചുകൂടിയിരുന്നു. തിരക്ക് നിയന്ത്രിക്കാനായി പ്രവർത്തിച്ചിരുന്ന വോളന്റീയർമാരും ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നവരും തമ്മില്‍ വാക്ക് തർക്കം ഉണ്ടാവുകയും അത് പിന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. മദ്യപിച്ചുണ്ടായ സംഘർഷമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ല.
