കണ്ണൂര്‍

മുണ്ടേരിക്കടവ് ഇക്കോ ടൂറിസം ഒന്നാം ഘട്ടം ഉദ്ഘാടനം നാളെ

മുണ്ടേരി: തണ്ണീർത്തടവും പക്ഷികളെയും സംരക്ഷിച്ച് നിർത്താൻ ലക്ഷ്യമിടുന്ന മുണ്ടേരി കടവ് ഇക്കോ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടം ഞായർ വൈകീട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഭാഗമായുള്ള ശിൽപശാല ശനി പകൽ 11ന് മുണ്ടേരി എഫ് എച്ച് സി സെമിനാർ ഹാളിൽ നടക്കും.

തദ്ദേശീയർക്കും വിനോദ സഞ്ചാര മേഖലയിൽ താൽപര്യം ഉള്ളവർക്കും പക്ഷി നിരീക്ഷണം, ഭക്ഷണം ഒരുക്കൽ, തണ്ണീർത്തടം – പക്ഷി സംരക്ഷണം, ഗൈഡിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സെമിനാർ ഉദ്ഘാടനം ചെയ്യും.