കണ്ണൂർ പാനൂരിൽ സ്ഫോടനം.
കണ്ണൂർ പാനൂരിൽ സ്ഫോടനം. ചെണ്ടയാട് കണ്ടോത്തുംചാലിൽ റോഡിന് സമീപമാണ് സ്ഫോടനമുണ്ടായത്. അർധരാത്രിയിലാണ് റോഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു. നാടൻ ബോംബെറിഞ്ഞതെന്ന് സംശയം. പാനൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.
സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഉഗ്രശബ്ദത്തിൽ രണ്ട് തവണ സ്‌ഫോടനം ഉണ്ടായി. ഇതേ സ്ഥത്തിന് തൊട്ടടുത്തായി കുന്നുമ്മലിൽ രണ്ട് ദിവസത്തിന് മുൻപ് സ്‌ഫോടനം ഉണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥാലത്ത് കണ്ടോത്തുംചാലിൽ സ്ഫോടനം ഉണ്ടായിരുന്നു.