Latestകണ്ണൂര്‍

പറശ്ശിനിക്കടവ് ലോഡ്ജിൽ മരിച്ച സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പറശ്ശിനിക്കടവ് ലോഡ്ജിൽ മരിച്ച സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .ചെറുകുന്ന് അയ്യോത്ത് സ്വദേശി കെ പി വിജയനാണ് മരിച്ചത്. ചെറുകുന്ന് മുട്ടിൽ സ്വദേശിയും അയ്യോത്ത് താമസക്കാരിയുമായ സീമയെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചെറുകുന്ന് അയ്യോത്ത്മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.ഇവർക്ക് രണ്ട് മക്കളുണ്ട്.ഇന്നലെ ഫിബ്രവരി 4 ന് ഉച്ചക്ക് 12.50 നാണ് ഇരുവരും ചേര്‍ന്ന് പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയെടുത്തത്.
വൈകുന്നേരം ആറോ ടെ വിജയന്‍ മുറി പുറത്തുനിന്ന് പൂട്ടി പുറത്തേക്ക് പോയി.
ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ലോഡ്ജ് അധികൃതര്‍ പോലീസിനെ വിളിച്ചത്.