മുംബൈ ഭീകരാക്രമണ ദിനത്തിൽ ധീര സൈനികരെ അനുസ്മരിച്ച് ടീം കണ്ണൂർ സോൾജിയേഴ്‌സ്”

ഭീകരതയെ ചെറുത്ത് തോൽപ്പിക്കുക എന്ന സന്ദേശവുമായി മുംബൈ ഭീകരാക്രമണത്തെ ചെറുത്ത് തോൽപ്പിച്ചതിൻ്റെ പതിനഞ്ചാം വാർഷിക ദിനത്തിൽ മാതൃരാജ്യത്തിന്‌ വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ ജ്വലിക്കുന്ന ഓർമ്മകളിൽ അശ്രു പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് ജില്ലാ സൈനിക കൂട്ടായ്മ ടീം കണ്ണൂർ സോൾജിയേഴ്‌സിന്റെ നേതൃത്വത്തിൽ പറശ്ശിനിക്കടവ് തവളപ്പാറ ഉള്ള ഓഫീസ് സമുച്ചയത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

കൂട്ടായ്മയുടെ വൈസ് പ്രസിഡൻ്റ് വിനോദ് എളയാവൂർ അധ്യക്ഷനായ ചടങ്ങിൽ കമാൻഡോ അഭിലാഷ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. രാവിലെ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടന്നു, ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോയിൽ പങ്കെടുത്ത് ഭീകരരുമായി പോരാടിയ കമാൻഡോ അഭിലാഷിനെ ആദരിച്ചു, തുടർന്ന് എൻ സി സി കേഡറ്റ്കളുമായി അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചു, അനുസ്മരണ പ്രഭാഷണം, ഭീകരവിരുദ്ധ പ്രതിജ്ഞ, കേഡറ്റ്കൾക്കുള്ള ക്വിസ് മത്സരവും ചിത്ര പ്രദർശനവും നടന്നു. ക്വിസ് മത്സരത്തിൽ 31 കേരള ബറ്റാലിയൻ NCC യ്ക്ക് വേണ്ടി മത്സരിച്ച രുതിക ദിവാകരൻ (ഗവ: പോളി ടെക്നിക്ക്, കണ്ണൂർ) ഒന്നാം സ്ഥാനവും, 32 കേരള ബറ്റാലിയൻ NCC യുടെ ക്രിസ്റ്റി ജിൽസ് (സർ സയ്യിദ് കോളേജ് തളിപ്പറമ്പ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ചടങ്ങിൽ പ്രിയേഷ് ബാബു കൂടാളി സ്വാഗതവും പ്രകാശൻ എഴോo നന്ദിയും പറഞ്ഞു