ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ നിരീക്ഷകരെ നിയോഗിക്കാൻ സർവകലാശാല തീരുമാനം
കണ്ണൂർ സർവകലാശാലയിൽ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ നിരീക്ഷകരെ നിയോഗിക്കാൻ സർവകലാശാല തീരുമാനം. എല്ലാ പരീക്ഷ സെൻ്ററുകളിലും നിരീക്ഷകരെ ഏർപ്പെടുത്തും. അൺ എയ്ഡഡ് കോളജുകളിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശമുണ്ട്. ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തിൽ നടത്താൻ നിർദേശം. ചോദ്യപേപ്പർ ചോർന്ന കാസർഗോഡ് പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിലെ പരീക്ഷ വീണ്ടും നടത്തും. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക.