Latestകണ്ണൂര്‍

കണ്ണൂര്‍ പാനൂരില്‍ 19കാരി കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര് പാനൂരില് 19 കാരി കുഴഞ്ഞുവീണു മരിച്ചു. ചമ്ബാട് അരയാക്കൂലിലെ നെല്ലിയുള്ളതില് തൈപ്പറമ്ബത്ത്റഫീഖ് ഷെമിന ദമ്ബതികളുടെ മകള് ഫാത്തിമ റെന ആണ് മരിച്ചത്.പൂക്കോത്തെ ഗ്ലോബല് ടെക്ക് സെന്ററിലെത്തിയതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന് പാനൂര് ന്യൂക്ലിയസ് ആശുപത്രിയിലും തുടര്ന്ന് ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന ഫാത്തിമ ഏക സഹോദരിയാണ്