Latestകണ്ണൂര്‍

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ എട്ടികുളത്ത് വാഹനാപകടത്തില്‍ ഒരു വിദ്യാർത്ഥി മരിച്ചു. പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജ്‌ വിദ്യാർത്ഥി ഫായിസ് ടി വി ആണ് മരിച്ചത്.18 വയസായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.