Latestകണ്ണൂര്‍

പഴം തൊണ്ടയില്‍ കുടുങ്ങിയതിന് പിന്നാലെ ശ്വാസതടസം; കണ്ണൂരില്‍ 62 വയസുകാരൻ മരിച്ചു

കണ്ണൂർ: കണ്ണൂർ ചക്കരക്കലില്‍ പഴം തൊണ്ടയില്‍ കുടുങ്ങി 62 വയസുകാരൻ മരിച്ചു. സംഭവത്തില്‍ കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം മന്ദമ്ബേത്ത് ഹൗസിലെ ശ്രീജിത്ത് (62) ആണ് മരിച്ചത്.പഴം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസ തടസം ഉണ്ടാകുകയുമായിരുന്നു. ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ട ഇദ്ദേഹത്തെ ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ ബിന്ദു. മക്കള്‍: ശ്രീരാഗ്, ജിതിൻജിത്ത്.